ശതാബ്ദി ആഘോഷം

നൂറ് വർഷങ്ങൾ പൂർത്തിയാക്കി സുവർണ്ണ ജൂബിലി ആഘോഷിക്കാൻ തയ്യാറെടുത്ത് നിൽക്കുന്ന തായിനേരി SABTM ഹയർ സെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ചില മഹത് വ്യക്തികൾളെ കൂടി പരിചയപ്പെടുത്തുന്നു.
ചിത്രം 1). മുക്രി അബ്ദുൽ അസീസ് ഹാജി. തന്റെ ജീവിതത്തിന്റെ സിംഹ ഭാഗങ്ങളും സ്കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റിയായ തായിനേരി മുസ്ലിം എഡ്യൂക്കേഷൻ സോസൈറ്റിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച കർമ്മയോഗി.
ചിത്രം 2) TM കുട്ടി ഹസ്സൻ.
പഴയ LP സ്കൂൾ UP സ്കൂൾ ആക്കി അപ്ഗ്രെഡ് ചെയ്തപ്പോൾ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും വിലപ്പെട്ട സേവനങ്ങൾ ചെയ്യുകയും ചെയ്ത വ്യക്തി. സിങ്കപ്പൂർ പ്രവാസിയായിരുന്നു.
ചിത്രം 3)എം. കെ. അഹമ്മദ് സാഹിബ്‌.
മേലേ പറഞ്ഞTM കുട്ടി ഹസ്സനോട് ചേർന്ന് UP സ്‌കൂളിന് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിനും സ്കൂൾ ബിൽഡിങ് നിർമ്മിക്കുന്നതിന് സിങ്കപ്പൂർ കേന്ദ്രീകരിച്ച് നാട്ടുകാരായ പ്രവാസികളിൽ നിന്നും മറ്റുള്ളവരിൽ നിന്നും യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും മുൻകൈ എടുത്ത മുഴുവൻ സമയ പ്രവർത്തകൻ .
ചിത്രം 4) ഖാലിദ് ഹാജി വലിയ പറമ്പ്.
തന്റെ വ്യക്തി സ്വാധീനവും രാഷ്ട്രീയ സ്വാധീനവും സമാഹരിച്ച് തായിനേരിയിലേക്ക് ഹൈ സ്കൂൾ കൊണ്ടു വന്ന മുഴുവൻ സമയ രാഷ്ട്രീയ-സാമൂഹ്യ മേഘലകളിലെ നിറ സാനിദ്ധ്യം . ഇപ്പോൾ പടന്നയിൽ വിശ്രമ ജീവിതം നയിക്കുന്നു.
ഇവരെ കൂടാതെ സ്കൂളിന്റെ ഉത്ഭവ കാലം മുതൽ ഇതുവരെ TMES മാനേജ്‌മെന്റ് കമ്മിയിൽ പ്രവർത്തിച്ചവർ, നല്ലവരായ നാട്ടുകാർ, അദ്ധ്യാപകർ,PTA ഭാരവാഹികൾ,വിദ്യാർഥി -വിദ്യാർത്ഥിനികൾ, അവരുടെ രക്ഷിതാക്കൾ തുടങ്ങിയ എല്ലാവരുടെയും സഹായങ്ങളും സഹകരണങ്ങളും വിലപ്പെട്ടതായിരുന്നു .
രണ്ടു തലമുറകളെ അക്ഷരങ്ങളുടെ പൂമാലകൾ ചൂടിച്ച ഈ വിദ്യാലത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കാനും പങ്ക് ചേരാനും നാട്ടുകാരുടെ കൂടെ ഞാനും ഉണ്ടാകും. ആശംസകൾ. 🌹

മമ്മു തായിനേരി.
അൽ ഐൻ. UAE.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top