SABTM SCHOOL- The Complete Digital School

തായിനേരി എസ് എ ബി ടി എം ഹയർ സെക്കന്ററി സ്കൂൾ ഇനി മുതൽ സമ്പൂർണ ഡിജിറ്റൽ സ്കൂൾ

തായിനേരി എസ് ബി ടി എം ഹയർസെക്കൻഡറി സ്കൂളിൽ 30. 5. 2021 ന് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സഹായത്തിനായി അധ്യാപകർ, മാനേജ്മെൻറ്, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെ മൊബൈൽഫോൺ വിതരണവും സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനവും ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ ടി. ഐ മധുസൂദനൻ നിർവഹിച്ചു. സ്കുളിൽ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അധ്യാപകർ മുൻകൈയ്യെടുത്തു നടത്തിയ സ്മാർട് ഫോൺ വിതരണം മാതൃകാപരമാണെന്ന് എം എൽ എ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ഡിജിറ്റൽ ഉപകരണങ്ങൾ നോഡൽ ഓഫീസർ മഹറൂഫ് മാസ്റ്റർ ഏറ്റുവാങ്ങി. സ്കൂൾ ഹെഡ്മാസ്റ്റർ വിജയകുമാർ പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി സമീറ ടീച്ചർ, വാർഡ് കൗൺസിലർ സുമ .കെ .കെ സ്കൂൾ മാനേജർ ശ്രീ അബ്ദുൽ മുത്തലിബ്, മദർ പി.ടി.എ രജനി. കെ കൗൺസിലർ ശ്രീ.എം. ബഷീർ, സീനിയർ അസിസ്റ്റൻറ് പി. കെ സത്യനാഥൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് സന്തോഷ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പി. വിജയൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *